കൊച്ചി : നിയമ അദ്ധ്യാപനത്തിലെ നൂതനരീതികളും തന്ത്രങ്ങളും എന്ന വിഷയത്തിൽ നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ഇന്ന് ശില്പശാല നടക്കും. സെമിനാർ ഹാളിൽ രാവിലെ പത്തിന് സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് കേരള വൈസ് ചാൻസിലർ ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും.

ഗോവ യൂണിവേഴ്‌സിറ്റി മുൻ ഡീൻ പ്രൊഫ. എം. പിൻഹീറോ, ഫ്‌ളോറിഡയിലെ മിയാമി ഡേഡ് കോളേജ് പ്രൊഫസർ ഡോ. ജെ. ഡെനിഷ്യ കുവാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അദ്ധ്യക്ഷനാകും.