കൊച്ചി: കല്യാൺ സിൽക്സ് ഷോറൂമുകളിൽ ആടിമാസ മാമാങ്കത്തിന് തുടക്കമായി. ഏറ്റവും പുതിയ കളക്ഷനുകളും അവിശ്വസനീയമായ ഇന്ത്യയിലെ തന്നെ ഏറ്റവും ഡിസ്കൗണ്ടുകളുമാണ് കല്യാൺ ആടി സെയിലിന്റെ പ്രത്യേകത.
ഇന്ത്യയിലും വിദേശത്തുമായി 28 ഷോറൂമുകളുള്ള കല്യാൺ പ്രമുഖ മില്ലുകളിൽ നിന്നും നൂറിലധികം സ്വന്തം പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നുമുള്ള വസ്ത്രങ്ങൾ വിൽപ്പനയ്ക്കെത്തിക്കും.
കഴിഞ്ഞ വർഷത്തേതിനെക്കാൾ രണ്ടിരട്ടി സ്റ്റോക്കാണ് ഇക്കുറി ആടിമാസത്തിന് ഒരുക്കിയിട്ടുള്ളത്. 10 മുതൽ 50 ശതമാനം വരെയാണ് വിലക്കിഴിവ്. മെൻസ്, ലേഡീസ്, കിഡ്സ് വെയറുകൾ, സാരി, ഹോം ഫർണിഷിഗ്, എത്ത്നിക്വെയർ, പാർട്ടിവെയർ, ചുരിദാർ, റെഡി ടു സ്റ്റിച്ച് ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, കുർത്തി, സാൽവാർസ് എന്നിവയുൾപ്പെടുന്ന വിപുലമായ കളക്ഷനുകളാണ് ഷോറൂമുകളിലുണ്ടാവുക. ഓരോ ആഴ്ചയും സ്റ്റോക്കെത്തും.
പ്രധാനമില്ലുകളുമായി ഏർപ്പെട്ടിട്ടുള്ള വ്യാപാര കരാറിന്റെ ഭാഗമായി ലഭിക്കുന്ന ഡിസ്കൗണ്ടാണ് അങ്ങിനെ തന്നെ ഉപഭോക്താക്കൾക്ക് കൈമാറുന്നത്. ഇൻഹൗസ് ഡിസൈൻ സലൂണുകളും ആയിരത്തിൽപരം സ്വന്തം നെയ്ത്ത് ശാലകളുമാണ് കല്യാണിന്റെ വസ്ത്രമേന്മകളിൽ പ്രധാനം. വിലക്കിഴിവുള്ള വസ്ത്രങ്ങൾക്ക് പ്രത്യേക വിഭാഗം തന്നെ സജ്ജമാക്കിയിട്ടുമുണ്ട്.
ഈ വർഷത്തെ ആടി സെയിൽ കളക്ഷനുകളുടെ വൈപുല്യം കൊണ്ടും വിലക്കിഴിവ് കൊണ്ടും മലയാളികളുടെ ഹൃദയം കവരുമെന്ന് കല്യാൺ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു.