അങ്കമാലി:ഇന്ത്യയിലെ 'ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി ഡിജിറ്റൽ ഇമേജിംഗ് രംഗത്തെ ശ്രദ്ധേയമായ ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2019-നുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ത്യയിലെ ഏറ്റവും വലുതും വിപുലവുമായ ഫോട്ടോഗ്രാഫി വീഡീയോ ഗ്രാഫി ഉൽപ്പന്നങ്ങളുടെ പ്രദർശന മേളയുടെ പതിനാറാമത് എഡിഷൻ ജൂലായ് 4,5,6 തീയതികളിൽ അങ്കമാലി അഡലക്‌സ് ഇന്റർനാഷ്ണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് എ.കെ.പി.എ ഭാരവാഹികൾ പറഞ്ഞു. മേളയോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ ഫ്രീ വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ, ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മത്സരം, ഫോട്ടോ പ്രദർശനം, ഫാഷൻ ഷോ എന്നീ അനുബന്ധ പരിപാടികൾ ഉണ്ടായിരിക്കും.
4-ന് രാവിലെ 9.30 ന് മേളയുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ ലാൽ ജോസ് നിർവഹിക്കും.എ കെ പി.എ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി അദ്ധ്യക്ഷത വഹിക്കും. വേറിട്ട കാഴ്ചകൾ എന്ന വിഷയത്തെ ആസ്പമാക്കി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സര വിജയികൾക്ക് സിനിമാ താരം സിജു വിൽസൻ അവാർഡ് വിതരണം നടത്തും. ഫോട്ടോഗ്രാഫി പ്രദർശന മേള കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര ഉദ്ഘാടനം ചെയ്യും .വീഡിയോഗ്രാഫി മത്സര വിജയികൾക്ക് ദേശീയ അവാർഡ് ജേതാവും പ്രശസ്ത സിനിമ ക്യാമറാമാനുമായ നിഖിൽ എസ് പ്രവീൺ അവാർഡ് വിതരണം നടത്തും വാർത്ത സമ്മേളനത്തിൽ എ കെ പി എ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി , സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഗ്രേയ്‌സ്, സംസ്ഥാന ട്രഷറർ മോനച്ചൻ തണ്ണിത്തോട്എന്നിവർ പങ്കെടുത്തു