> അങ്കമാലി: റോജി എം ജോൺ എം.എൽ.എ നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയിൽ നിർമ്മിച്ച ഒമ്പതാമത്തെ വീടിന്റെ താക്കോൽദാനം പാറക്കടവ് പഞ്ചായത്തിൽ പുളിയനത്ത് ബെന്നി ബഹനാൻ എം.പി.നിർവഹിച്ചു. പുളിയനത്ത് താമസിക്കുന്ന തുമ്പരത്ത് വീട്ടിൽ രാജമ്മ വാസുദേവന്റെ വീടാണ് എം.എൽ.എ മുൻകൈ എടുത്ത് ഭോപ്പാൽ മലയാളി അസ്സോസിയേഷന്റെ(ബി.എം.എ) സഹായത്തോടെ പുനർനിർമ്മിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് റീനാ രാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി.ചന്ദ്രശേഖരവാര്യർ, ജില്ലാ പഞ്ചായത്തംഗം കെ.വൈ.ടോമി, എളവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി.ജോസ്, പഞ്ചായത്തംഗങ്ങളായ ഇ.എസ്. നാരായണൻ, സി.പി. ദേവസ്സി, സജിത വിജയകുമാർ, ഭോപ്പാൽ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സി. ജോയി, വൈസ് പ്രസിഡന്റ് സി.കെ.കെ. പിള്ള, എന്നിവർ പങ്കെടുത്തു.