അങ്കമാലി :അങ്കമാലി നഗരസഭയും, ആരോഗ്യ വകുപ്പും സംയുക്തമായി ഡെങ്കിപ്പനി പ്രതിരോധ ബോധവത്ക്കരണ ക്യാമ്പും, പ്രതിരോധ മരുന്ന് വിതരണവും നടത്തി. നായത്തോട് സെന്റ്. ജോൺസ് ചാപ്പൽ ഹാളിൽ നഗരസഭ തല ക്യാമ്പ് ചെയർപേഴ്സൺ എം.എ.ഗ്രേസി ഉദ്ഘാടനം ചെയ്തു.ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത ദിലീപ്, കൗൺസിലർമാരായ ടി. വൈ. ഏല്യാസ്, രേഖ ശ്രീജേഷ്, ബിനു.ബി.അയ്യമ്പിള്ളി നഗരസഭ സെക്രട്ടറി ബീന.എസ്.കുമാർ എന്നിവർ സംസാരിച്ചു. താലൂക്കാശുപത്രി ഹെൽത്ത് സൂപ്പർവൈസർ ബിജു സെബാസ്റ്റ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജിത .വി .എന്നിവർ ക്ലാസ്സ് നയിച്ചു.