കൊച്ചി : വൈസ്‌മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഇന്റർനാഷണൽ പ്രസിഡന്റ് മൂൺസാങ് ബോങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഏരിയ പ്രസിഡന്റ് കെ.സി. സാമുവൽ അദ്ധ്യക്ഷനായിരുന്നു.

പ്രസിഡന്റ് വി.എ.തങ്കച്ചൻ (കോലഞ്ചേരി ക്ലബ്), സെക്രട്ടറി ഡോ. ജോസഫ് മനോജ് (കോതമംഗലം സെൻട്രൽ), ട്രഷറർ ജോമി പോൾ (പെരുമ്പാവൂർ), ബുള്ളറ്റിൻ എഡിറ്റർ പ്രൊഫ. എൻ.പി. വർഗീസ് (കോലഞ്ചേരി) എന്നിവരാണ് സ്ഥാനമേറ്റത്.

യംഗ് സ്‌പൈസസ് എക്‌സ്‌പോർട്ടർ അവാർഡ് ഡോ. വിജു ജേക്കബിന് സമ്മാനിച്ചു. സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രാജ്യാന്തര ട്രഷറർ ഫിലിപ്‌സ് ചെറിയാനും സ്‌പെഷ്യൽ ബുള്ളറ്റിന്റെ പ്രകാശനം രാജ്യാന്തര സെക്രട്ടറി ജനറൽ ജോസ് വർഗീസും നിർവ്വഹിച്ചു.
കാൻസർ രോഗികളുടെ പരിചരണവും സംരക്ഷണവും ചികിത്സയുമാണ് ഈവർഷം നടപ്പാക്കുന്ന പദ്ധതി. 40 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.