പെരുമ്പാവൂർ: എം.സി റോഡിൽ പുല്ലുവഴി മുതൽ കീഴില്ലം വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗത്ത് അപകടം തുടർക്കഥയാവുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ഈ പ്രദേശത്ത് നിരവധി
അപകടങ്ങളുണ്ടായി. പ്രധാനകാരണം അശാസ്ത്രീയമായ റോഡ് നിർമ്മാണമാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാവിലെ കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറിയാണ് മറിഞ്ഞത്.
ബിറ്റുമിനും മെറ്റലും മണലും തമ്മിലുള്ള അനുപാതത്തിൽ വന്ന വ്യത്യാസം മൂലം റോഡിൽ ഘർഷണം കുറവായതാണ് അപകടം പെരുകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഴ പെയ്‌തൊഴിയുന്നതോടെ റോഡിൽ വാഹനത്തിന്റെ ടയർ പിടിത്തമില്ലാതെ തെന്നി നീങ്ങുന്നതാണ് പലപ്പോഴും അപകടത്തിൽ വാഹനങ്ങൾ പെടാൻ കാരണം.