mini
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ നാല് എൽ.പി സ്‌ക്കൂളുകളിൽ പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മിനി എൽദോ നിർവഹിയ്ക്കുന്നു.

നെടുമ്പാശേരി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ നാല് സർക്കാർ എൽ.പി സ്‌ക്കൂളിൽ ആരംഭിച്ച പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം തുരുത്തിശ്ശേരി ഗവ: എൽ.പി സ്‌ക്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഒ.എം. പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആനി കുഞ്ഞുമോൻ, വാർഡ് മെമ്പർമാരായ ബിജി സുരേഷ്, സിദ്ധാർത്ഥൻ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ബി. ഗോപിനാഥ്, ഏ.പി.ജി. നായർ, പൗലോസ് പൈനാടത്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്.പി. സുരേഷ് എന്നിവർ സംസാരിച്ചു.
രാവിലെ സ്‌ക്കൂളിലെത്തുന്ന കുട്ടികൾക്ക് ഒരോ ദിവസവും വ്യത്യസ്ത ഭക്ഷണമാണ് നൽകുന്നത്. പുട്ട്, മുട്ട, പാൽ, തരി കഞ്ഞി എന്നിവയാണ് പ്രഭാത ഭക്ഷണ പട്ടികയിലുള്ളത്. പഞ്ചായത്തിലെ നാല് സ്‌ക്കൂളുകളിലായി 350 ഓളം കുട്ടികൾക്കാണ് നിത്യേന ഭക്ഷണം നൽകുന്നത്. ആദ്യ ഘട്ടമായി ജനകീയാസൂത്രണ പദ്ധതിയിൽ നിന്നും 2.5 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.