കാലടി: എസ്. എൻ.ഡി.പി ലൈബ്രറിയുടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് ലൈബ്രറി ഹാളിൽ വനിതാ വേദി നോവൽ വായനയും ചർച്ചയും നടക്കും. ശ്രീ മൂലനഗരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.സി.ഉഷാകുമാരി പരിപാടികൾ ഉദ്ഘാടനം ചെയ്യും. വെെക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു എന്ന നോവലിനെക്കുറിച്ച് മിഷൽ മരിയ ജോൺസൺ പ്രഭാഷണം നടത്തും . താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹക സമിതിയംഗം രാധാ മുരളിധര അദ്ധ്യക്ഷത വഹിക്കും.