ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതനിൽ സീനിയർ സെക്കൻഡറി സ്കൂളിൽ ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു. പൂർവ വിദ്യാർത്ഥിനി ഡോ.അന്നരാജൻ വിശിഷ്ടാതിഥിയായിരുന്നു. പ്രണിത രമേഷ് ഡോക്ടർസ് ഡേ പ്രസംഗം അവതരിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൾ സുരേഷ് എം. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ എലിസബത്ത് സെബാസ്റ്റ്യൻ, ഐ.ടി ക്ലബ് പ്രസിഡന്റ് ജീവൻ ജി. കൃഷ്ണ, വൈസ് പ്രസിഡന്റ് അമൃത എന്നിവർ സംസാരിച്ചു.