നെടുമ്പാശേരി: ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് ദേശം കുന്നുംപുറം ബ്രാഞ്ചിന്റെ പ്രവർത്തന സമയം മാറ്റി. രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെയാണ് പുതുക്കിയ പ്രവർത്തന സമയം. ആർട്ടിസാൻ തൊഴിലാളിയായ സി.എൻ.സാജൻ ആദ്യ ബാങ്കിംഗ് നടത്തി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. സലിം, മുൻ ബാങ്ക് പ്രസിഡന്റ് എസ്. ഹംസ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.ആർ. സത്യൻ, ടി.എച്ച്. കുഞ്ഞുമുഹമ്മദ്,എൻ. അജിത്, എം.കെ. പ്രകാശൻ, ഇ.ഐ. മജീദ്, കെ.ബി. മനോജ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.