ആലുവ: അശോകപുരം പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി വായനാ പക്ഷാചരണത്തിന്റ ഭാഗമായി 'എന്റെ വായന, എന്റെ വായനശാല' പരിപാടി സംഘടിപ്പിച്ചു . ലൈബ്രറി അംഗങ്ങളും, സുഹൃത്തുക്കളും വായനാനുഭവങ്ങളും പങ്കുവെച്ചു. ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എ. ഷാജിമോൻ, കെ.എം. ഭാസ്‌ക്കരൻ, പി.ടി. ലെസ്ലി, എ.ഡി. അശോക് കുമാർ, എൻ.ജെ. തോമസ്, ഹസ്സൻ കാസിം, എൻ.എസ്. അജയൻ എന്നിവർ സംസാരിച്ചു.