മരട്: കേരളീയം കലാവേദിയുടെ 25-ാം വാർഷികാഘോഷം സി.പി.എം.തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർപേഴ്സൻ ജെസിഷാജി അദ്ധ്യക്ഷത വഹിച്ചു. പീപ്പിൾസ് അർബൻബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ കുടയും പഠനോപകരണങ്ങളും വിതരണം ചെയ്തു. മരട് നഗരസഭ മുൻ ചെയർപേഴ്സൻ ദിവ്യ അനിൽകുമാർ, കേരളീയം കലാവേദി രക്ഷാധികാരി കെ.എ. ദേവസി, കൗൺസിലർമാരായ ദിഷ പ്രതാപൻ, സുജാത ശിശുപാലൻ, ടി.പി. ആന്റണി, സ്വാമിന സുജിത്, എ.യു. വിജു, സി.ബി. പ്രദീപ്കുമാർ, ബിന്ദുപ്രശാന്ത്, പരമാചാര്യ കെ.വി.തമ്പി, തുരുത്തി ഭഗവതിക്ഷേത്രം മേൽശാന്തി പ്രമോദ്, കെ.എ. ജോൺ ,സൈന അജിത്, സിന്ധുരവി എന്നിവർ പ്രസംഗിച്ചു.