ആലുവ: എസ്.എൻ.ഡി.പി യോഗം ശ്രീമൂലനഗരം ശാഖ വനിത സംഘം വാർഷികം, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിത സംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റീജ രാജു റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ മേഖല കൗൺസിലർ കെ.കെ. മോഹനൻ, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, സെക്രട്ടറി ബിന്ദു രതീഷ്, ശാഖ പ്രസിഡന്റ് കെ.കെ. നന്ദകുമാർ, സെക്രട്ടറി വി.എൻ. ബാബുരാജ്, ലീല രവീന്ദ്രൻ, ഷിജി ഷാജി, ജോയി സലിൽകുമാർ, വി.കെ. സദാനന്ദൻ, വി.എൽ. ജോഷി, പി.കെ. സുധൻ, പി.കെ. രവി, വിനയൻ പവേരമ്പത്ത്, സൗമ്യ ബൈജു എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.