പറവൂർ: നന്തികുളങ്ങര കലാസാഹിത്യവേദി സലിംമാസ്റ്റർ മെമ്മോറിയൽ ലൈബ്രറിയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി വിദ്യാഭ്യാസവും വർത്തമാനകാലവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ബിനീഷ് നാരായണൻ ക്ളാസെടുത്തു. ലൈബ്രറി സെക്രട്ടറി കെ.എച്ച്. ജലീൽ, എം.ജി. ദേവസ്സി, പി.എസ്. സലീം, ചിത്രാ വിജയ് എന്നിവർ സംസാരിച്ചു.