പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല വായനാ പക്ഷാചരണത്തോടുനബന്ധിച്ചു സംഘടിപ്പിക്കുന്ന നാടാകെ വായനക്കൂട്ടത്തിന്റെ എട്ടാമത് പരിപാടിയിൽ തെറ്റമോളത്ത് മാദ്ധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനും ചലച്ചിത്ര തിരക്കഥാകൃത്തുമായ സനിൽ എബ്രഹാം മുഖ്യാതിഥിയായി. അഭിനവ് മിഥുന, ബിജു തീർത്ഥ, അഭിറാം നീതു, വിജേഷ്, രാജേഷ് എടത്തല, കമലാക്ഷി തങ്കപ്പൻ എന്നിവർ കഥ, കവിത, നാടൻപാട്ടുകൾ എന്നിവ അവതരിപ്പിച്ചു. വായനശാല സെക്രട്ടറി മഹേഷ് കെ.എം., പ്രസിഡന്റ് ജേക്കബ് സി. മാത്യു, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, മാദ്ധ്യമപ്രവർത്തകൻ സെബിൻ പൗലോസ്, സി.ജി. ദിനേശ്, ഷൈജോ പറമ്പി, അരുൺ കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.