1
തൃക്കാക്കര മുനിസിപ്പൽ റസിഡന്റ്സ് അസോസിയേഷൻ അപ്പെക് സ് കൗൺസിൽ മാലിന്യനീക്കം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തൃക്കാക്കര നഗരസഭക്കു മുമ്പിൽ നടത്തിയ ധർണ്ണ സി.ആർ.നീലകണ്ഠൻ ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര : തൃക്കാക്കര നഗരസഭ മാലിന്യ നീക്കത്തിനായി ചെലവഴിക്കുന്ന തുക പൊതുജനം അറിയത്തക്ക വിധം സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ പറഞ്ഞു.തൃക്കാക്കര മുനിസിപ്പൽ റസിഡന്റ്സ് അസോസിയേഷൻ അപ്പെക് സ് കൗൺസിൽ മാലിന്യനീക്കം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തൃക്കാക്കര നഗരസഭക്കു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാലിന്യനീക്കം നടക്കുന്നതിന്റെ ഭാഗമായി വർഷം തോറും കോടികളാണ് ചെലവഴിക്കുന്നത്. അതിന്റെ പ്രയോജനം നഗരസഭ വാസികൾക്ക് ലഭിക്കുന്നില്ല. മാലിന്യനീക്കം കാര്യക്ഷമമാകാത്തതിന്റെ ഉത്തരവാദിത്തം ആ ജോലി ചെയ്യുന്ന കുടുംബശ്രീകാരുടെ ചുമലിൽ ചുമത്തുന്നത് ശരിയല്ല. ട്രാക്ക് പ്രസിഡന്റ് കെ.എം.അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. എ ഡ്രാക്ക് പ്രസിഡന്റ് രംഗദാസ പ്രഭു മുഖ്യ പ്രഭാഷണം നടത്തി. വികേന്ദ്രീകൃത മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുവാൻ നഗരസഭ തയ്യാറാകണം.റസിഡൻറ് സ് അസോസിയേഷനുകളുമായി സഹകരിച്ച് ഒരു പരിധി വരെ ആ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന് എഡ്രാക്ക് പ്രസിഡന്റ് പറഞ്ഞു. ട്രാക്ക് ജനറൽ സെക്രട്ടറി സലീം കുന്നുംപുറം, ഭാരവാഹികളായ എം.എസ്.അനിൽകുമാർ, ടി.കെ.മുഹമ്മത്, വി.എൻ.പുര ഷോത്തമൻ ,സി.കെ.പീറ്റർ, ആർ.രാധാമണി പിള്ള, പി.വി.ഹംസ, പുരുഷോത്തം പട്ടേൽ, എ.എം.ബഷീർ, കെ .വി 'വർഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.