നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖ വാർഷികം യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാ അദ്ധ്യക്ഷത വഹിച്ചു. മേഖല കൺവീനർ കെ.കെ. മോഹനൻ, ശാഖ പ്രസിഡന്റ് കെ.എൻ. കുഞ്ഞപ്പൻ, സെക്രട്ടറി പി.എസ്. ഷാജി, മുൻ യൂണിയൻ സെക്രട്ടറി കെ.പി. കുമാരൻ, എം.സി. രാമദാസ് എന്നിവർ സംസാരിച്ചു.