വൈപ്പിൻ: മികച്ച സാമൂഹ്യപ്രവർത്തകനുള്ള സർവ്വോദയം കുര്യൻ അവാർഡിന് അരൂർ പരിപാലന ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സേവ്യർ പോത്തംപിള്ളിഅർഹനായി. കഴിഞ്ഞ11 വർഷമായി അരൂർ പഞ്ചായത്തിലും കുമ്പളങ്ങി, ചെല്ലാനം, പെരുമ്പടപ്പ്, പള്ളൂരുത്തി, തോപ്പുംപടി എന്നിവിടങ്ങളിലും ഓട്ടിസം ബാധിച്ചവർക്കും കാൻസർ ബാധിതർക്കുംമികച്ച പരിപാലനംഉറപ്പ് വരുത്തിയതിനാണ് അവാർഡ്.
10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നഅവാർഡ് 16ന് വൈകീട്ട് 3ന് ഞാറയ്ക്കൽ മഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ സർവ്വോദയം കുര്യൻ അനുസ്മരണ സമ്മേളനത്തിൽവിതരണം ചെയ്യും