edavanakad
എടവനക്കാട് പ‌ഞ്ചായത്തിലെ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ കടൽക്ഷോഭം തടയുന്നതിന് മണവാടസ്ഥാപിക്കലും റോഡിന് ഗതാഗതത്തിന് തടസ്സമായി കിടന്ന മണൽ നീക്കം പഞ്ചായത്ത് പ്രസിഡന്റ് കെ..യു..ജീവൻ മിത്രയുടെ നേതൃത്ത്വതിൽ നടക്കുന്നു.


വൈപ്പിൻ: കടൽക്ഷോഭം മൂലം കടലിൽ നിന്ന് തീരദേശ റോഡിലേക്ക് അടിച്ചു കയറി ഗതാഗതം മുടക്കിയ മണൽ കൂമ്പാരം റോഡിൽ നിന്ന് ജെ.സി.ബി. ഉപയോഗിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. നീക്കിയ മണൽ കൊണ്ട് കടൽതീരത്ത് വാട സൃഷ്ടിച്ച് ഭാവിയിൽ കടലാക്രമണത്തിന് രൂക്ഷത കുറക്കുന്നതിനും ഇതു സഹായകമാവും. ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ എടവനക്കാട് ഗ്രാമപഞ്ചായത്താണ് പദ്ധതിക്ക് രൂപം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര, പഞ്ചായത്ത് മെമ്പർമാരായ പി.കെ. നടേശൻ, റാണി രമേഷ്, ഇറിഗേഷൻ അസി. എഞ്ചിനീയർ ജോർഡിൽ എന്നിവർ നേതൃത്വം നൽകി.