പറവൂർ : വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹ്യദം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പട്ടണം വ്യാകുലമാത പള്ളിയും കാരുണ്യ സൗഹൃദ സൊസൈറ്റിയും ചേർന്ന് സൗഹ്യദം പരിസ്ഥിതിയിലൂടെ പരിപാടി സംഘടിപ്പിച്ചു. വ്യാകുലമാത പള്ളി വികാരി റവ.ഫാ. റിജോ മൈനാട്ടിപറമ്പിൽ ഉദ്ഘാടനം ചെയ്തു. കാരുണ്യ ജനറൽ സെക്രട്ടറി ഷൈൻ വർഗീസ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ സൗഹ്യദ സൊസൈറ്റി പ്രസിഡന്റ് സാജു പുത്തൻവീട്ടിൽ പരിസ്ഥിതി ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ലശുചിത്വ മിഷൻ അസി.കോ-ഓഡിനേറ്റർ സി.കെ. മോഹൻ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൂ ആരോഗ്യത്തോടെ ജീവിക്കൂ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.