പറവൂർ : ചേന്ദമംഗലം, പറവൂർ സബ് രജിസട്രാർ ഓഫീകളിൽ നാളെ (ബുധൻ) അണ്ടർ വാല്യുവേഷൻ നടപടികളുടെ അദാലത്ത് നടക്കും. യു.വി കോമ്പൗണ്ടിംഗ് പദ്ധതി പ്രകാരം 2017 മാ‌ച്ച് 31 വരെയുള്ള അണ്ടർ വാല്യുവേഷൻ കേസുകളിൽ ആധാരങ്ങളുടെ കുറവുമുദ്ര‌യുടെ മുപ്പത് ശതമാനം അടച്ച് റവന്യു റിക്കവറി നടപടികളിൽ നിന്നും ഒഴിവാകാൻ സാധിക്കും. രാവിലെ ഒമ്പതര മുതൽ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത്.