ഇടപ്പള്ളി: നഗരസഭയിലെ 31,32,74 ഡിവിഷനുകളിലെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് കാർഡ്
പുതുക്കൽ 2,3,4 തീയതികളിൽ വടുതല ഡോൺബോസ്‌കോയിൽ നടത്തും. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം. ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവയുമായി എത്തണം.