bijilkumar-secretary-
ബിജിൽകുമാർ എച്ച്.എം.ഡി.പി സഭ സെക്രട്ടറി

പറവൂർ : വടക്കേക്കര ഹിന്ദുമത ധർമ്മ പരിപാലന സഭ (മൂത്തകുന്നം എച്ച്.എം.ഡി.പി സഭ) സെക്രട്ടറിയായി ടി.എസ്. ബിജിൽകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. കരിമ്പാടം സ്വദേശിയായ ബിജിൽകുമാർ മുൻ ഇന്ത്യൻ നേവി വോളിബാൾ താരമാണ്. സി.കെ. ഷാജി, പി.എ. അശോകൻ, കെ.വി. മോഹനൻ, എം.ആർ. ആനന്ദൻ (സഭ മാനേജർമാർ), പ്രൊഫ. ടി.എസ്. രാജീവ് ( എസ്.എൻ.എം.ഐ.എം.ടി മാനേജർ), എം.ആർ. ബോസ് ( എസ്.എൻ.എം കോളേജ് മാനേജർ), ടി.എസ്. അജിത്കുമാർ ( എസ്.എൻ.എം സ്കൂൾ മാനേജർ), കെ.പി. നീലാംബരൻ, വി.എസ്. ജയിൻലാൽ, ടി.എസ്. സലിം, കെ.പി. അനിൽകുമാർ, എം.ഡി. രാധാകൃഷ്ണൻ, കെ.ആർ. മോഹനൻ, കെ.വി. പ്രകാശൻ, ടി.പി. ബാബു രാജേന്ദ്രപ്രസാദ്, ടി.കെ. ബിനോയ്, ടി.എസ്. രഞ്ജൻ, എം.വി. സുഹാസ്, എം.ബി. രാജീവ്, വി.എസ്. വേണുഗോപാൽ, പി.എസ്. സലീം, ടി.വി. അനിൽകുമാർ, വി.എസ്. ശ്രീഹർഷൻ, അമ്പാടി ഗോപാലകൃഷ്ണൻ ( സഭ നിർവാഹക സംഘം അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.