കൊച്ചി: സർവകലാശാല ഗവേഷണ പ്രബന്ധങ്ങളും നിരൂപണങ്ങളും സാമൂഹ്യ പുരോഗതിക്ക് സഹായമായ വിധത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ ആവശ്യപ്പെട്ടു. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. രാഗി മനോഹരനെ എസ്.എൻ.ഡി.പി യോഗം 1403-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ അനുമോദിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് അഡ്വ.എം.ആർ. ജയപ്രസാദ് ചടങ്ങിൽ അദ്ധ്യക്ഷനായി. സി.ആർ. രതീഷ് ബാബു, എൻ.വി. മുരളി, വി.പി. മോഹൻദാസ്, സി.കെ. സലിംകുമാർ എന്നിവർ സംസാരിച്ചു.