തൃപ്പൂണിത്തുറ: ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ അടുത്ത ആറുമാസത്തേക്കുള്ള പുറപ്പെടാ ശാന്തിമാരായി നായരമ്പലം എമ്പ്രാംമഠത്തിൽ രമേശ്കുമാർ എമ്പ്രാന്തിരിയും ചോറ്റാനിക്കര കൃഷ്ണമന്ദിരത്തിൽ കെ.കെ. സുബ്ബരായൻ എമ്പ്രാന്തിരിയും ചുമതലയേറ്റു. രമേശ്കുമാർ മേൽശാന്തിയും സുബ്ബരായൻ കീഴ്ശാന്തിയുമാണ്.
രാവിലെ പന്തീരടി പൂജയ്ക്കുശേഷം നമസ്‌കാര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി പുലിയന്നൂർ ഹരി നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മൂത്തത് വാസുദേവൻ വലിയ മൂത്തത്, ശിവശങ്കരൻ മേനോക്കി, അവരോധം ഭട്ടതിരി എന്നിവർ സന്നിഹിതരായിരുന്നു.