swaraj
തൃപ്പൂണിത്തുറ ട്രൂറയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽഎം സ്വരാജ്. എം.എൽ.എസംസാരിക്കുന്നു

തൃപ്പൂണിത്തുറ :പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെ മെട്രോ നിർമ്മാണത്തിന്റെ ഭാഗമായുള്ള റോഡുവികസന പ്രവർത്തനങ്ങൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും, റെയിൽവേ സ്റ്റേഷനിലേക്കുള്ള നിർമ്മാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നുംഎം സ്വരാജ് എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിൽ 1100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം നേടി .

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ തൃപ്പൂണിത്തുറ നഗരത്തിൽ മാത്രം മെട്രോ റെയിൽ, വൈക്കം റോഡ്, അന്ധകാര തോട് നവീകരണം, ഗേൾസ് ഹൈസ്‌ക്കൂൾ, സംസ്‌കൃത സ്‌ക്കൂൾ, ഗവ.ആർട്സ് കോളേജ് തുടങ്ങിയവയുടെ നിലവാരമുയർത്തുന്നതിനും, നവീകരണത്തിനും,നടപടിയായി. ട്രൂറയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
അനുമോദന യോഗത്തിൽസംസാരിക്കുകയായിരുന്നു എം സ്വരാജ്. വൈക്കം റോഡിന്റെ അലൈൻ മെന്റിലെ അപാകതകൾ പരമാവധി പരിഹരിക്കു വാൻശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. അനുമോദന യോഗത്തിൽ ട്രുറ ചെയർമാൻ വി.പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ ചന്ദ്രികാ ദേവി, കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ എ.ബി.സാബു, വി.ആർ.വിജയകുമാർ, വി.സി.ജയേന്ദ്രൻ, എൻ.സോമരാജൻ, തോമസ് പോൾ, ഷീബാ ജോസഫ്, എസ്.കെ.ജോയി, വി.ടി.ജോസഫ്, ജിജി വെണ്ട്രപ്പള്ളിൽ, ആർ.കൃഷ്ണസ്വാമി, മുരളീകൃഷ്ണദാസ്, ആർ.എം.രവി, പി .എം.വിജയൻ, എൻ.ജി.മോഹനൻ, പോൾ മാഞ്ഞൂരാൻ , എ.മാധവൻകുട്ടി , എൻ.രഘുനാഥ്, എം.എസ്.നായർ, സി.എസ്.മോഹനൻ എന്നിവർ സംസാരിച്ചു.