പറവൂർ : പ്രളയബാധിതർക്ക് കെയർഹോം പദ്ധതിയിൽ ഫാക്ട് എംപ്ലോയിസ് കോ - ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി നിർമ്മിച്ച മൂന്നു വീടുകളുടെ താക്കോൽദാനം മുൻ എം.പിമാരായ പി. രാജീവ്, കെ. ചന്ദ്രൻ പിള്ള എന്നിവർ നിർവ്വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് എം.എം. ജബ്ബാർ, സെക്രട്ടറി ഗീത ജി. പള്ളിപ്പാടൻ, വാർഡ് മെമ്പർ വിജി, കെ. രേഖ, ഷിബു, സഗീർ പങ്കെടുത്തു. വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ സ്വദേശികളായ പാർവ്വതി വിജയൻ, ഡി.സി. സാബു, എം.പി. ജോഷി എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകിയത്.