പറവൂർ : ബ്ലോക്ക് പഞ്ചായത്ത്, ഏഴിക്കര ഗ്രാമ പഞ്ചായത്ത്, ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മുസരിസ് സിറ്റി, കാൻസർ ഫൗണ്ടേഷൻ, ഇടപ്പള്ളി അമൃത ആശുപത്രി എന്നിവയുടെയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും വീടുകൾ തോറും ആരോഗ്യ പ്രവർത്തകർ നടത്തിയ സന്ദർശനത്തിൽ നിന്നും സംശയമുള്ളതായി കണ്ടെത്തിയവരാണ് ക്യാമ്പിൽ പങ്കെടുത്തത്. മാമോഗ്രാം പരിശോധന സൗകര്യമുള്ള വാഹനം ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ‌എത്തിച്ചാണ് തൽസമയ പരിശോധനകൾ നടത്തിയത്.