santhivanam-paravur
ശാന്തിവനം പുനർനിർമ്മാണത്തിന്റെ ഭാഗമായി രണ്ടു വയസ്സുകാരി വാമിക മാവിൻത്തൈ നട്ടു തുടക്കംകുറിക്കുന്നു.

പറവൂർ : ശാന്തി വനത്തിൽ ഞാറ്റുവേലയിൽ വൃക്ഷത്തൈകൾ നട്ട് പ്രകൃതി സ്നേഹികൾ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശാന്തിവനം സമരപരിപാടിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തകനായ ബൈജു കെ.വാസുദേവൻ ഓർമ്മക്കൂട്ടായ്മയും നടത്തി. ശാന്തി വനത്തിൽ കെ.എസ്.ഇ.ബി നശിപ്പിച്ച സ്ഥലത്ത് വീണ്ടും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു വയസ്സുകാരി വാമിക മാവിൻത്തൈ നട്ടു തുടക്കംകുറിച്ചു. ബൈജു തന്നെ മുളപ്പിച്ച വെള്ളപൈൻ മൂന്നാം ക്ലാസ്സുകാരൻ രോഹിത് നട്ടു.നാട്ടുമാവുകൾ, പ്ലാവ്, പേര, ആത്ത, നെല്ലി, മൾബറി തുടങ്ങിയ വിവിധയിനം നാടൻ മരത്തൈകൾ ശാന്തി വനത്തിൽ നട്ട് പഴയതുപോലെ പുനർനിർമിക്കുകയാണ് ലക്ഷ്യം.