തൃപ്പൂണിത്തുറ : തീരദേശ പരിപാലന നിയമത്തിലെ ഇളവ് തീരദേശ വാസികൾക്കായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളി ഫെഡറേഷന്റെ(എ ഐ ടി യു സി ) ആഭിമുഖ്യത്തിൽ നാളെ വൈകീട്ട് അഞ്ചിന് മരട് കുണ്ടന്നൂർ ജംഗ്ഷനിൽ സമര സായാഹ്നം നടത്തും.
പരമ്പരാഗതമായി തീരപ്രദേശത്ത് താമസിക്കുന്നവർക്ക് സ്വന്തമായി താമസിക്കാൻ പോലും നിർമാണ പ്രവർത്തനം അനുവദിക്കാതിരിക്കെനിയമങ്ങളെ കാറ്റിൽ പറത്തി വൻകിട നിർമാണ പ്രവർത്തനങ്ങൾ മരടിലും സമീപ പ്രദേശങ്ങളിലും നടക്കുന്നു. മത്സ്യതൊഴിലാളി ഫെഡറേഷൻ എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ ടി രഘുവരൻ ഉദ്ഘാടനം ചെയ്യും.മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിമാരായ കുമ്പളം രാജപ്പൻ, എലിസബത്ത് അസീസി,ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി ഒ ആന്റണി, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വി ഒ ജോണി, സിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി വി ചന്ദ്രബോസ്, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി പി വി പ്രകാശൻ,എ ഐ വൈ എഫ് സംസ്ഥാന കൗൺസിൽ അംഗം കെ ആർ റനീഷ്,എ കെ സജീവൻ, എ ആർ പ്രസാദ് എന്നിവർ സംസാരിക്കുമെന്ന് മണ്ഡലം ഭാരവാഹികളായ എൻ എൻ വിശ്വംഭരൻ,സി ജി പ്രകാശൻ എന്നിവർ അറിയിച്ചു.