കൊച്ചി: ഗവ. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവർക്ക് ജൂലായ് നാലിനും കേരളത്തിലെ സർക്കാർ അംഗീകൃത സ്വകാര്യ ഏജൻസികൾ മുഖേന പോകുന്ന ഹാജിമാർക്ക് ജൂലായ് അഞ്ചിനും വാക്സിനേഷൻ നൽകും. എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ രാവിലെ ഒമ്പതുമുതൽ 12 മണി വരെയാണ് സമയം.
കുത്തിവെപ്പ് എടുക്കാൻ വരുന്ന ഹാജിമാർ എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കണം. സ്വകാര്യ ഏജൻസികൾ വഴി പോകുന്നവർ, കേരളത്തിൽ നിന്നുള്ള സർക്കാർ അംഗീകൃത ഏജൻസി വഴിയാണ് പോകുന്നതെന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കണം.