ഇടപ്പള്ളി :വൈപ്പിൻ മേഖലയിൽ കുടിവെള്ളവിതരണം പുന:സ്ഥാപിച്ചു.ജലവിതരണം സാധാരണ നിലയിലാകണമെങ്കിൽ 24മണിക്കൂറെങ്കിലും പിടിക്കുമെന്ന്ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയർ
പി .ഗിരീശൻ പറഞ്ഞു. വടുതലക്കടുത്ത് പേരണ്ടൂരിൽ പൊട്ടിയ കുടിവെള്ള വിതരണ പൈപ്പിന്റെ
അറ്റകുറ്റപണികൾ കഴിഞ്ഞ ദിവസം വൈകിട്ടോടെ പൂർത്തിയായി .
റെയിൽ പാളത്തിന് അടിയിലൂടെയുള്ള തുരങ്കത്തിൽ പൊട്ടിയ പി .വി .സി പൈപ്പ് പൂർണ്ണമായും
മാറ്റി പകരം എച്ച് .ഡി പൈപ്പ് സ്ഥാപിച്ചു . അറുപതു മീറ്ററോളമാണ്
പൈപ്പ് ഇട്ടത് . കൂട്ടിചേർക്കലും മറ്റുമില്ലാത്തതാണ് ഈ പൈപ്പ് .
അതിനാൽപൊട്ടാൻ സാദ്ധ്യത തീരെ
കുറവാണ് . ഏറെ ശ്രമകരമായിട്ടായിരുന്നു
തുരങ്കത്തിലൂടെയുള്ള പൈപ്പ് മാറ്റൽ .
കുടിവെള്ള വിതരണം നിലച്ചതോടെ ദുരിതത്തിലായത് ആയിരക്കണക്കിന് ആളുകളാണ് .
. വടുതലയിലെ സംഭരണിയിൽ നിന്നാണ് വൈപ്പിൻ
ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഒരുദിവസം കുറഞ്ഞത് പത്തു
ലക്ഷം ലിറ്റർ വെള്ളമെങ്കിലും വിതരണം ചെയ്യുന്നുണ്ട് . ആലുവയിൽ നിന്നുള്ള
വെള്ളം പൂക്കാട്ടുപടിയിലെത്തിച്ച് അവിടെ നിന്നാണ് വടുതലയിൽ
സംഭരിക്കുന്നത് . പൈപ്പ് മാറ്റി സ്ഥാപിച്ച ജോലികൾക്ക് എക്‌സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഷാഫി, അസി. എൻജിനീയർമാരായ ഷാനുപോൾ, അഖിൽനാഥ് എന്നിവർ രാത്രിയും പകലും സ്ഥലത്ത് ക്യാമ്പ് ചെയ്ത് നേതൃത്വം നൽകി.
വെള്ളത്തിന് ക്യൂ
എളങ്കുന്നപ്പുഴ, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം ടാങ്കറുകളിൽ വിതരണം ചെയ്തിരുന്നുവെങ്കിലും അതൊന്നും ആവശ്യത്തിനടുത്തെത്തിയിരുന്നില്ല. വെള്ളത്തിന് ക്യൂ നിൽക്കേണ്ടിവന്നു . വടുതലയിലെ സമിതി റോഡ് , മാസ്റ്റർ റോഡ്,കുന്നുമ്മൽ റോഡ് ഭാഗങ്ങളിൽ മാത്രം കഴിഞ്ഞ രണ്ടു ദിവസം നഗര സഭയുടെമേൽനോട്ടത്തിൽ അറുപതിനായിരം ലിറ്റർ വെള്ളം ലോറികളിൽ എത്തിച്ചു കൊടുത്തതായി
കൗൺസിലർ ഒ .പി .സുനിൽ പറഞ്ഞു