കൊച്ചി: കേന്ദ്ര സർക്കാരിന്റെ കൊച്ചിയിലെ ഓഡിറ്റ് ജനറൽ ഓഫീസിൽ കഴിഞ്ഞ എട്ടു വർഷമായി ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് വനിതാ തൊഴിലാളികളെ പിരിച്ചുവിട്ട തീരുമാനം പുന:പരിശോധിക്കണമെന്ന് കേരള സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റ് കെ.എ.അലി അക്ബറും ജനറൽ സെക്രട്ടറി അഡ്വ. മുജീബ് റഹ്‌മാനും ആവശ്യപ്പെട്ടു.