കൊച്ചി:ബി.ജെ.പി -ഒ.ബി.സി മോർച്ച ജില്ലയിൽ അൻപതിനായിരം പേർക്ക് മെമ്പർഷിപ്പ് നൽകാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി എം.എൻ.മധു ഉദ്ഘാടനം നിർവ്വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന ട്രഷറർ സുനിൽ തീരഭൂമി മുഖ്യ പ്രഭാഷണം നടത്തി.
ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.വിശ്വനാഥൻ, എൻ.വി.സുദീപ്, വൈസ് പ്രസിഡന്റ് പി. മനോഹരൻ,ജില്ലാ സെക്രട്ടറി.ടി.എസ്.ഷാജി, ഷിബു രാജ്, എ.കെ.സുരേന്ദ്രൻ, എം.എൻ.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.