കൊച്ചി: ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നത് ജീവനക്കാരോടുള്ള അവഗണനയാണെന്ന് മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് പി.ഐ.ജേക്കബ്ബ്സൺ പറഞ്ഞു. . മെമ്പർഷിപ്പ് കാമ്പയിൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ.സുനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ഒ.വി.ജയരാജ്, ജയകൃഷ്ണൻ,ശ്യാംകുമാർ, എസ്.പ്രവീൺ നിഷ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.