കൊച്ചി: ദേശീയ ഡോക്ടേഴ്‌സ് ദിനം ആസ്റ്റർ മെഡ്‌സിറ്റിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കാക്കനാട് മാർത്തോമ കിൻഡർ ഗാർട്ടനിലെ 28 കുരുന്നുകൾ ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോക്ടർമാർക്ക് ആശംസകളുമായി എത്തി. പീഡിയാട്രിക്‌സ് വിഭാഗത്തിലെത്തിയ കുട്ടികൾ കലാപരിപാടികളും അവതരിപ്പിച്ചു. ആസ്റ്റർ മെഡ്‌സിറ്റി ചൈൽഡ് ആൻഡ് അഡോളസെന്റ് ഹെൽത്ത് സീനിയർ കൺസൾട്ടന്റ് ഡോ. ജീസൻ ഉണ്ണി കുട്ടികളുമായി സംവദിച്ചു. ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്ട്, സീനിയർ കൺസൾട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ. ജോസ് പോൾ അടക്കമുള്ളവർ പങ്കെടുത്തു. ദിനത്തോടനുബന്ധിച്ച് ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാർക്കായി രോഗികൾ മിമിക്രി അടക്കമുള്ള കലാപരിപാടികൾ അവതരിപ്പിച്ചു.