കൊച്ചി: അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാരും ഐ.എം.എ ഇടപ്പള്ളി ബ്രാഞ്ചും ചേർന്ന് ഡോക്‌ടേഴ്‌സ് ദിനാചരണം അമൃത ഹോസ്പിറ്റലിൽ നടത്തി. ഐ.എം.എ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഡോ. ദിനേശ് എൻ. അദ്ധ്യക്ഷ പ്രസംഗം നടത്തി. മുഖ്യാതിഥികളായ എ.ഡി.ജി.പി കെ.പദ്മകുമാർ, എം. കെ. സാനു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
ആതുരചികിത്സാരംഗത്ത് മികച്ച കഴിവു പ്രകടിപ്പിച്ച സീനിയർ ഡോ. കന്തസ്വാമി, ഡോ.ഡി.എം വാസുദേവൻ, ഡോ.വി.കെ. ഭാസ്‌ക്കരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വിശാൽ മാർവഹ, കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ, അമൃത ഹോസ്പിറ്റലിലെ അഡീഷണൽ സൂപ്രണ്ടുമാരായ ഡോ. രാജേഷ് പൈ, ഡോ. ബീന കെ.വി., ഐ.എം.എ ഇടപ്പള്ളി ബ്രാഞ്ച് പ്രസിഡന്റ് ഡോ.ശബരീഷ് എന്നിവർ സംസാരിച്ചു.