ഞാറക്കൽ: ഞാറക്കൽ തീരദേശ മേഖലയിൽ കടലാക്രമണം ചെറുക്കുന്നതിന് പുലിമുട്ടുകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എന്റെ തീരം കടലോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ യോഗം പ്രൊഫഷണൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു .ചെയർമാൻ ടിറ്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു . ജയാഘോഷ് എം.ബി. , മാത്യൂസ് പുതുശേരി , റസിഡന്റ് കൗൺസിൽ പ്രസി. അനിൽ പ്ലാവിയൻസ് എന്നിവർ സംസാരിച്ചു .