thanal
തണൽ ഭവന പദ്ധതിയിലെ 18 ാംമത്തെ വീട് ഹൈബി ഈഡൻ എം.പി മജീദിന് കൈമാറുന്നു

കൊച്ചി: ചേരാനെല്ലൂർ പഞ്ചായത്തിൽ ഹൈബി ഈഡന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന തണൽ ഭവന പദ്ധതിയിലെ 18 ാംമത്തെ വീട് കൈമാറി.നാലാം വാർഡിൽ വെളിയത്താഴം മജീദിനാണ് വീട് നൽകിയത്.450 ചതുരശ്ര അടി വിസ്‌തീർണമുള്ള വീട്ടിൽ രണ്ടു കിടപ്പു മുറികളും, അടുക്കള,ഹാൾ, ബാത്ത്റൂം എന്നിവയുമുണ്ട്. ലയൺസ് ക്‌ളബ്ബ് ഇന്റർനാഷണലാണ് വീടിന്റെ സ്‌പോൺസർ. 33 വീടുകളുടെ നിർമ്മാണം നടന്നു വരുകയാണ്.

ലയൺസ് ക്‌ളബ്ബ് ഡിസ്‌ട്രിക്‌ട് ഗവർണർ എ.വി.വാമനകുമാർ, മുൻ ഡിസ്‌ട്രിക്ട് ഗവർണർ കുര്യൻ ജോൺ, റീജണൽ ചെയർപേഴ്സൺ ലളിത രാജൻ, ലയൺസ് ക്ളബ് കൊച്ചി ഗേറ്റ്‌വേ സെക്രട്ടറി സീന വാമനകുമാർ, ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്: സോണി ചിക്കൂ, വൈസ് പ്രസിഡന്റ് സി.കെ.രാജു എന്നിവർ പങ്കെടുത്തു.