കൊച്ചി: മഹാരാജാസ‌് കോളേജിൽ കുത്തേറ്റ് മരിച്ച എസ‌്.എഫ‌്.ഐ നേതാവ‌് അഭിമന്യുവിന്റെ സ‌്മാരകത്തിന‌് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഇന്ന് ശിലയിടും.
കലൂർ -കതൃക്കടവ‌് റോഡിൽ വാങ്ങിയ അഞ്ചരസെന്റ‌് സ്ഥലത്താണ‌് അഭിമന്യു സ‌്മാരക മന്ദിരമുയരുക. രാവിലെ 10.30 ന‌് ഇവിടെ നടക്കുന്ന ചടങ്ങിൽ അഭിമന്യുവിന്റെ അച്‌ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത‌്, സഹോദരി കൗസല്യ, മന്ത്രി എം.എം. മണി, സി.പി.എം കേന്ദ്രകമ്മിറ്റിഅംഗം എം.സി. ജോസഫൈൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ‌്, എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എസ‌്.എഫ‌്.ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി.പി. സാനു എന്നിവർ പങ്കെടുക്കും.
വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകൾക്കുള്ള പരിശീലനകേന്ദ്രം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോർമെറ്ററി, പട്ടികജാതി വിദ്യാർത്ഥികളുടെ പഠന പ്രോത്സാഹനത്തിന‌് സൗകര്യം എന്നിവയെല്ലാം ഈ ബഹുനില മന്ദിരത്തിലുണ്ടാകും.