കൊച്ചി: കൊച്ചി സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ പുതുതായി ആരംഭിക്കുന്ന പാർട് ടൈം എം.ടെക് (ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കോഴ്‌സിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലായ് ആറിന് രാവിലെ 10 മണിയ്ക്ക് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം. ഫോൺ: 0484-2577126/2862301 വെബ്‌സൈറ്റ്: cs.cusat.ac.in