കോലഞ്ചേരി: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമം സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ. സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ആർ. രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. സിവിൽ സർവീസ്, പി.എച്ച്.ഡി, എൽ.എൽ.ബി ജേതാക്കളെ ഇ.എം.എസ് പഠന കേന്ദ്രം ഡയറക്ടർ സി.ബി. ദേവദർശനൻ ആദരിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ജേതാക്കളെ സി.പി.എം ജില്ലാ കമ്മിറ്റിഅംഗം കെ.എസ്. അരുൺകുമാറും ഏരിയാ സെക്രട്ടറി സി.കെ. വർഗീസും അനുമോദിച്ചു. കായിക പ്രതിഭകൾക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡനറ് പി.വി.ശ്രീനിജിൻ ഉപഹാരങ്ങൾ നൽകി. എൻ.ജി. സുജിത്കുമാർ, കെ.കെ. ഏലിയാസ്, എം.കെ. മനോജ്, എ.ആർ. രാജേഷ്, ടി.എ. അബ്ദുൾ സമദ്, എൽദോ വർഗീസ്, എ.ടി. ബീഥോവൻ എന്നിവർ സംസാരിച്ചു.