കോലഞ്ചേരി : ഐരാപുരം സർവീസ് സഹകരണബാങ്കിലെ പ്രവർത്തന പരിധിയിൽ വരുന്ന സ്‌കൂളുകളിലെ 260 കുട്ടികൾക്ക് കുട വിതരണം നടത്തി. ഐരാപുരം സെന്റ് പോൾസ് ഗവ.എൽ.പി.സ്‌കൂൾ, ഐരാപുരം എൻ.എസ്.എസ് ഗവ.എൽ.പി., കുന്നക്കുരുടി ഗവ.യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ എല്ലാ കുട്ടികൾക്കും കുടകൾ നൽകി. കോലഞ്ചേരി എ.ഇ.ഒ അബ്ദുൾ സലാം കുടവിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. ത്യാഗരാജൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് വി.എൻ. തോമസ്, എ.വി. ജോയി, കെ.വി. എൽദോ, കെ.എം. ഉമ്മർ, സി.ആർ. വിജയൻനായർ, ജേക്കബ്.പി.ജോൺ, ടി.കെ. എൽദോ, റോയ് പോൾ തുടങ്ങിയവർ സംസാരിച്ചു.