gs
സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിന്റെ ആഭിമുഖ്യത്തിൽ നടന്ന ജി.എസ്.ടി രണ്ടാം വാർഷികാഘോഷം എ.അഭയ്ശങ്കർ ഉദ്‌ഘാടനം ചെയ്യുന്നു. കെ.ആർ.ഉദയ്‌ഭാസ്കർ, ടിങ്കുബിസ്വാൾ, വിനയ്ഫോർട്ട്, നമിതാപ്രമോദ്, പുല്ലേല നാഗേശ്വരറാവു തുടങ്ങിയവർ സമീപം

കൊച്ചി : ജി.എസ്.ടി രണ്ടാം വാർഷികാഘോഷം കൊച്ചി കമ്മീഷണറേറ്റിൽ സെൻട്രൽ ടാക്‌സ്, എക്‌സൈസ് ആൻഡ് കസ്റ്റംസ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജി.എസ്.ടി കമ്മീഷണർ ടിങ്കു ബിസ്വാൾ മുഖ്യപ്രഭാഷണം നടത്തി. ജി.എസ്.ടി പബ്ലിസിറ്റി വീഡിയോയുടെ പ്രകാശനം സിനിമാതാരം വിനയ് ഫോർട്ടും, പോസ്റ്റൽ സ്റ്റാമ്പിന്റെ പ്രകാശനം നമിതാ പ്രമോദും നിർവഹിച്ചു. ആദായ നികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ എ.അഭയ് ശങ്കർ, പ്രിൻസിപ്പൽ കമ്മീഷണർ കെ.ആർ. ഉദയ് ഭാസ്‌കർ, സൂപ്രണ്ട് അന്റോണിയോ നെറ്റിക്കാടൻ തുടങ്ങിയവർ സംസാരിച്ചു.