koothattukulam
കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ ജാസ്മിൻ സാമിനെ ആദരിക്കുന്നു.

കൂത്താട്ടുകുളം : കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന ഡോക്ടേഴ്സ് ദിനാചരണം ഡോ ജാസ്മിൻ സാം ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ കുട്ടികൾ ആശംസകാർഡുകളും പൂക്കളും നൽകി ഡോക്ടറെ സ്വീകരിച്ചു. രോഗപ്രതിരോധ പ്രവർത്തനം, മഴക്കാല രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും സെമിനാർ, പോസ്റ്റർ രചനാ മത്സരങ്ങളും നടന്നു. പി.ടി.എ വൈസ് പ്രസിഡന്റ് മനോജ് നാരായണൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി, സി.പി. രാജശേഖരൻ, റോയി ഫിലിപ്പ്, ടി.വി. മായ, ജെസി ജോൺ, കൺവീനർ ബിസ്മി ശശി തുടങ്ങിയവർ സംസാരിച്ചു.