കൂത്താട്ടുകുളം : സബ് രജിസ്ട്രാർ ഓഫീസിൽ വസ്തുവിന്റെ വില കുറച്ച് രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കുന്നതിനായി നാളെ അദാലത്ത് നടക്കും. 1986 മുതൽ 2017 മാർച്ച് 3l വരെയുള്ള കേസുകളാണ് അദാലത്തിൽ പരിഗണിക്കുന്നത് . വില കുറച്ചു കാണിച്ച മുദ്രപ്പത്ര വിലയുടെ 30 ശതമാനം പിഴയായി അടച്ച് നടപടികളിൽ നിന്ന് ഒഴിവാകാം.