പിറവം : എം.കെ.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എന്നിവയുടെ ആഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ, ലഹരിവരുദ്ധ ബോധവത്കരണ സെമിനാറും പോസ്റ്റർ പ്രദർശനവും നടത്തി. അദ്ധ്യാപകനും നഗരസഭാ കൗൺസിലറുമായ ബെന്നി വി വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.എ. ഓനൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർമാരായ സി.കെ. അജയകുമാർ, ഇ.കെ. ഷിബുകുമാർ എന്നിവർ ക്ലാസെടുത്തു. പ്രോഗ്രാം ഓഫീസർമാരായ ടി.കെ. തോമസ്, ആന്റോ ജോസഫ്, സിമി മാത്യു എന്നിവർ നേതൃത്വം നൽകി.