കൂത്താട്ടുകുളം : സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ വിശ്വകർമ്മജരെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ആർ ദേവദാസ് പറഞ്ഞു. കൂത്താട്ടുകുളം ടൗൺ ശാഖാ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി. ജേക്കബ് മെമ്മോറിയൽ ടൗൺ ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ എ.കെ.വി.എം.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ശശിധരൻ പുരസ്കാരം നൽകി.
അനൂപ് ജേക്കബ് എം.എൽ.എ , നഗരസഭാ ചെയർമാൻ റോയി എബ്രാഹം, വൈസ് ചെയർപേഴ്സൺ വിജയ ശിവൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ് , മുൻ ചെയർമാൻ പ്രിൻസ് പോൾ ജോൺ, കൗൺസിലർ എം.എം. അശോകൻ, കെ.ടി. ബാബു , തമ്പി പി.കെ, ജില്ലാ സെക്രട്ടറി കെ.ആർ. ശശി, യൂണിയൻ രക്ഷാധികാരി എം.കെ. ഭാസ്കരൻ , ആർ. ശ്യാംദാസ് , എൻ.കെ. വിജയൻ , എ.കെ.വി.എം.എസ് ഭാരവാഹികളായ കെ.ആർ. റെജി, ഓമന രാജപ്പൻ , മിനി പാർത്ഥസാരഥി, ടി.കെ. സോമൻ, ടി.എസ്. അശോക്‌കുമാർ, ഡി. രാജു, എം.പി. മോഹനൻ, എസ്. രാധാകൃഷ്ണൻ ആചാരി, എം.പി. രാജൻ, കെ.പി. സജികുമാർ, പ്രസന്ന രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.