കൊച്ചി: സമഗ്ര സാമൂഹിക ആരോഗ്യവും അഴിമതി രഹിത സമൂഹവും ലക്ഷ്യമാക്കി സോഷ്യൽ ഹെൽത്ത് വൺ ഹെൽത്ത് മൂവ്‌മെന്റ് ട്രസ്റ്റ് നിലവിൽ വന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് വിരമിച്ച ഡോ. പി .കെ .ശശിധരൻ, കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എം. ആർ രാജേന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ട്രസ്റ്റ് രൂപികരിച്ചത്. എല്ലാവർക്കും ആരോഗ്യം, സാമൂഹിക ആരോഗ്യം, സാർവത്രിക ആരോഗ്യം, ആരോഗ്യ പരിപാലനം, സുസ്ഥിതി, ഐക്യ ആരോഗ്യം എന്നിവയാണ് ഉദ്ദേശലക്ഷ്യങ്ങൾ. ട്രസ്റ്റ് ചെയർമാൻ എം.ആർ രാജേന്ദ്രൻ നായർ, പി.കെ ശശിധരൻ,ജനറൽ സെക്രട്ടറി എ .ഭദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.